Times Kerala

ക്ഷേത്രത്തില്‍ പോയ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി

 
ക്ഷേത്രത്തില്‍ പോയ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി

പാലി: രാജസ്ഥാനിലെ പാലിയില്‍ ക്ഷേത്രത്തില്‍ പോയ 30കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗത്തിനിരയാക്കി . ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ പണവും ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെ യുവതി തന്നെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര ബഞ്ജാര(20), ഗോവിന്ദ് ബഞ്ജാര(20), ദിനേഷ് ബഞ്ജാര(20), മഹേന്ദ്ര ബഞ്ജാര(22), സഞ്ജയ് ബഞ്ജാര(25) എന്നിവരാണ് അറസ്റ്റിലായത്. മെയ് 26നാണ് യുവതി പീഡനത്തിനിരയായത്. പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബമോ യുവതിയോ തയ്യാറായിരുന്നില്ല. എന്നാല്‍, പ്രതികള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

Related Topics

Share this story