ആഴ്ചകളോളം കഴുകാതെ ധരിക്കാൻ കഴിയുന്ന അടിവസ്ത്രങ്ങള്‍ വിപണിയില്‍

കോപ്പന്‍ഹെഗന്‍: ഏറ്റവും ശുചിത്വം വേണ്ടുന്ന വസത്രമാണ് അടിവസ്ത്രങ്ങള്‍. എന്നാല്‍ അപൂര്‍വ്വം ചില മടിയന്മാര് എല്ലാ കൂട്ടത്തിലും കാണും. അടിവസ്ത്രം കഴുകാതെ ഉപയോഗിക്കുന്നവര്‍. ഇത്തരക്കാര്‍ക്ക് അതിവേഗം അസുഖം സംഭവിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറ്.

എന്നാല്‍ ഇത്തരം മടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഡെന്‍മാര്‍ക്കിലെ ഓർഗാനിക് ബേസിക്സ് നല്‍കുന്നത്.

കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രവുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ അടിവസ്ത്രങ്ങളുടെ വില്പനയും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

സ്കാൻഡിനേവിയയിൽ നടന്ന ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനു ശേഷം 2017ലാണ് കമ്പനി അടിവസ്ത്ര ആശയം നടപ്പിലാക്കാന്‍ ഇറങ്ങിയത്. എന്തായാലും ആശയം ക്ലിക്കായി ആവശ്യമായ ഫണ്ട് കിട്ടി. ഈ അടിവസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന സുപ്രധാന ഘടകം വെള്ളിയാണെന്ന് കമ്പനി പറയുന്നത്.

ബഹിരാകാശ യാത്രികർക്ക് കുടിക്കുന്നതിനുള്ള വെള്ളം ശുദ്ധിയാക്കാൻ നാസ വെള്ളി ഉപയോഗിക്കുന്നതിനു പിന്നിൽ ഇതാണെന്നും, ഈ അശയം ഇവിടെയും ഉപയോഗിക്കുന്നു എന്നാണ് വാദം.

Loading...
You might also like

Leave A Reply

Your email address will not be published.