Times Kerala

അമേരിക്കൻ വിസ ലഭിക്കാന്‍ ഇനി മുതൽ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും സമര്‍പ്പിക്കണം

 
അമേരിക്കൻ വിസ ലഭിക്കാന്‍ ഇനി മുതൽ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും സമര്‍പ്പിക്കണം

വാഷിങ്ടണ്‍: യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്ന് പുതിയ നിയമം. അപേക്ഷകര്‍ സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, ഫോണ്‍ നമ്ബര്‍, തങ്ങള്‍ അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ വിലാസം, തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

അതെ സമയം വ്യവസ്ഥകളില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക വിസാ അപേക്ഷകര്‍ക്കും ഇളവ് നല്‍കും.പഠിക്കുന്നതിനോ വേണ്ടി ജോലിക്കോ അമേരിക്കയിലേക്ക് പോകുന്ന മറ്റെല്ലാവരും വിവരങ്ങള്‍ കൈമാറേണ്ടി വരും.

ഞങ്ങളുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചില മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള നീതിയുക്തമായ യാത്രയെ പിന്തുണക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. പുതിയ നടപടിയില്‍ ആരെങ്കിലും ക്രമക്കേട് വരുത്തിയാല്‍ ഗുരുതരമായ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് യുഎസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .

Related Topics

Share this story