Times Kerala

പൊ​ലീ​സി​ന് നേരെ ആ​ക്ര​മണം; യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍

 
പൊ​ലീ​സി​ന് നേരെ  ആ​ക്ര​മണം; യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍

മ​തി​ല​കം: പൊ​ലീ​സി​നു നേരെ ആ​ക്ര​മണം . കേ​സി​ല്‍ യു​വാ​വി​നെ പോലീസ് അ​റ​സ്​​റ്റ് ചെ​യ്തു. മ​തി​ല​കം കൂ​ളി​മു​ട്ടം ഭ​ജ​ന​മ​ഠം കു​രാം​പു​റ​ത്ത് വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​നെ​യാ​ണ്​ (25) മ​തി​ല​കം ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​സി. വി​നു​വും സം​ഘ​വും അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ ഭ​ജ​ന​മ​ഠം ബീ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത് . ഇ​ള​യ​രാം​പു​ര​യ്ക്ക​ല്‍ ജി​ജി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് കേ​സ​ന്വേ​ഷി​ക്കാ​ന്‍ സി.​ഐ​യും സം​ഘ​വും ഭ​ജ​ന​മ​ഠം ബീ​ച്ചി​ലെ​ത്തി പ​രാ​തി​ക്കാ​ര​നു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഹ​രി​കൃ​ഷ്ണ​ന്‍ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്. പ്ര​തി​യെ ഉ​ട​ന്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ പൊ​ലീ​സു​കാ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്തു.

Related Topics

Share this story