Times Kerala

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിൽ വച്ച് പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ

 
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിൽ വച്ച് പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കാമുകൻ ചിറയിൻകീഴ് വക്കം ഭരതൻവിളാകം ലക്ഷം വീട്ടിൽ സുമേഷ് (20), ഒളിവിൽ പാർക്കാൻ സഹായം നൽകിയ ചിറയിൻകീഴ് കോടക്കുഴി വീട്ടിൽ അജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. നഗരൂർ ഐഎസ്എച്ച്ഒ എസ്.എസ്.ഷിജുവും സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

Related Topics

Share this story