Times Kerala

ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ; സംഭവത്തിൽ യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ച്ചാടി ജീവനൊടുക്കി

 
ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ; സംഭവത്തിൽ  യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ച്ചാടി ജീവനൊടുക്കി

രാജസ്ഥാൻ : ഒരു പെണ്‍കുട്ടിയെ പ്രണയിച്ച ബന്ധുക്കളായ യുവാക്കള്‍ ആത്മഹത്യ ചെയ്തു .യുവാക്കൾ തീവണ്ടിക്ക് ​ മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്​തത് . രാജസ്​ഥാന്‍ ബുന്‍ഡി ജില്ലയില്‍ ഞായറാഴ്​ച​ പുലര്‍ച്ചെയാണ് സംഭവം നടന്നത് .23 വയസുകാരായ മഹേന്ദ്ര ഗുര്‍ജാര്‍, ദേ​വ്​രാജ്​ ഗുര്‍ജാര്‍ എന്നിവരാണ്​ ജീവനൊടുക്കിയത് . രണ്ടുപേരും പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ പേര് ‘ആശ’ ഇരുവരും കയ്യിൽ ​ പച്ചകുത്തിയിരുന്നതായി പൊലീസ്​ വെളിപ്പെടുത്തി .മരിച്ചവരുടെ ഫോണ്‍ രേഖകളില്‍നിന്നും ഫോ​ട്ടോകളില്‍നിന്നുമാണ് ഇരുവരും ഒരേ പെണ്‍കുട്ടിയെയാണ് പ്രണയിച്ചിരുന്നതെന്ന് ​ വ്യക്തമായത് . അതെ സമയം പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പൊലീസ്​ പറഞ്ഞു. പ്രാഥമിക നിഗമനത്തില്‍ ഇരുവരും ആത്മഹത്യ ചെയ്​തതായാണ്​ നിഗമനമെന്നും ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ്​ അറിയിച്ചു . ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്​ കൈമാറി. സംഭവത്തില്‍ പൊലീസ്​ കേസെടുത്തു .

Related Topics

Share this story