Times Kerala

സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ആരോഗ്യ വെബിനാര്‍ സീരീസിന്‍റെ സമാപന സമ്മേളനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് പ്രൊഫ.കെ ശ്രീനാഥ് റെഡ്ഡി നടത്തിയ പ്രത്യേക പ്രസംഗം

 
സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ആരോഗ്യ വെബിനാര്‍ സീരീസിന്‍റെ സമാപന സമ്മേളനത്തില്‍  പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ്   പ്രൊഫ.കെ ശ്രീനാഥ് റെഡ്ഡി നടത്തിയ പ്രത്യേക പ്രസംഗം

കൊവിഡ് മഹാമാരിക്ക് നാം നല്‍കുന്ന ശ്രദ്ധയെ നീതിപൂര്‍വ്വം മുന്‍പുണ്ടായിരുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളെ പരിഗണിക്കുന്നതിനായി വഴിതിരിച്ചുവിടാനായതായി ഞാന്‍ വിശ്വസിക്കുന്നു. ആരോഗ്യ സംവിധാനത്തെ അപഹരിക്കും വിധം പ്രത്യക്ഷപ്പെട്ട വൈറസ് നയകര്‍ത്താക്കളുടെ ശ്രദ്ധയെ ബന്ധിച്ച് 2030 നകം സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയിലേക്ക് വഴിതിരിച്ചുവിട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്നുള്ള ശ്രദ്ധ ഇത് യഥാര്‍ത്ഥത്തില്‍ വഴിതിരിച്ചുവിട്ടോ?

ഏകീകൃത സുസ്ഥിര വികസന നയങ്ങളില്‍ ശ്രദ്ധയൂന്നേണ്ട ആഹ്വാനമാണിത്. മൂന്നാമത്തെ സുസ്ഥിര വികസന ലക്ഷ്യം ഏകീകൃത ലൈഫ് കോഡുകളും ആരോഗ്യ സംവിധാന നയങ്ങളും നിര്‍വചിക്കുമ്പോള്‍ മില്ലേനിയം ഡവലപ്മെന്‍റ് ഗോള്‍സ് ലോകത്തെ വികസിത, വികസ്വര രാജ്യങ്ങളെന്ന് വേര്‍തിരിച്ച്, വികസ്വര രാജ്യങ്ങള്‍ എന്താണ് നേടിയെടുക്കേണ്ടതെന്ന് വികസിത രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി അതിനുള്ള പിന്തുണ നല്‍കുകയും ചെയ്യുന്നു. ആരോഗ്യം കൈവരിക്കുക മാത്രമല്ല പങ്കാളിത്ത വേദിയൊരുക്കുന്നതിനുള്ള സാര്‍വ്വത്രിക ലക്ഷ്യവും അത്യന്താപേക്ഷിതമാണ്.

ആരോഗ്യ സംവിധാനത്തെ പ്രായത്തിന്‍റേയും ചില ആരോഗ്യ അവസ്ഥകളുടേയും അടിസ്ഥാനത്തില്‍ വിഭജിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ലൈഫ് കോഡോ ഏകീകൃത ആരോഗ്യ സംവിധാന സമീപനമോ സ്വീകരിച്ചിട്ടില്ല. മില്ലേനിയം ഡവലപ്മെന്‍റ് ഗോള്‍സിന്‍റെ ചില കുറവുകളെല്ലാം യഥാര്‍ത്ഥത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ആരോഗ്യ നയത്തെ പ്രതിപാദിക്കുന്ന മൂന്നാം സുസ്ഥിര വികസന ലക്ഷ്യം ഉള്‍പ്പെടെ എല്ലാ സുസ്ഥിര വികസന നയങ്ങളിലും ശ്രദ്ധയൂന്നണമെന്നാണ് കൊവിഡ് മഹാമാരി വ്യക്തമാക്കുന്നത്. കൊവിഡ് 19 നമ്മില്‍ മാറ്റം വരുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഇത് വളരെ സുപ്രധാനമാണ്. ഇപ്പോഴും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യ വികസന നയങ്ങളുടെ പ്രധാന ഭാഗമായി പകര്‍ച്ചവ്യാധികള്‍ തുടരുകയാണ്. അവയെ മാറ്റിനിര്‍ത്താതെ നാം ശ്രദ്ധ തുടരേണ്ടതുണ്ട്. ഉദാഹരണത്തിന് പകര്‍ച്ചേതര രോഗങ്ങള്‍ കണക്കിലെടുത്താല്‍ ഗുരുതര രോഗങ്ങളുള്ളവരില്‍ കൊവിഡ് സാഹചര്യത്തില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനോ മരണത്തിനോ സാധ്യതയുണ്ട്.

പകര്‍ച്ചപ്പനിയുടെ കാര്യത്തിലും ഇത് ശരിയാണ്. ആരോഗ്യം ഏകീകൃത ലക്ഷ്യമായി കാണേണ്ടതിന് മാനവ സമൂഹത്തിന് വ്യത്യസ്ത ഇടപെടലുകള്‍ നടത്താനാകുമെന്ന് മനസ്സിലാക്കി ശ്രദ്ധയൂന്നേണ്ടതുണ്ട്. ഈ മഹാമാരിക്കാലത്ത് പകര്‍ച്ചേതര രോഗങ്ങളും മാനസികാരോഗ്യവും പരിഗണന നല്‍കേണ്ട മേഖലയാണെന്ന് പ്രത്യേകം കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ മാതൃ-നവജാത ശിശു ആരോഗ്യരംഗം ചില അവഗണനകള്‍ നേരിട്ടെന്നു നമുക്കറിയാം. എന്നിരുന്നാലും നമ്മുടെ ശ്രദ്ധയെ അവയില്‍ നിന്നും വ്യതിചലിപ്പിക്കാനാവില്ല. മറ്റു പകര്‍ച്ചാ വ്യാധികളായ ക്ഷയരോഗം, എച്ച്ഐവി, മലേറിയ എന്നിവയ്ക്ക് ലോകാരോഗ്യ സംഘടനാ നേതൃത്വം ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ഒരുമയോടെയുള്ള ആരോഗ്യമുന്നേറ്റത്തിന് സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയും ആരോഗ്യപരമായ സാമൂഹിക നിര്‍ണയവും അടിസ്ഥാക്കിയ ഒരു ഏകീകൃത ആരോഗ്യ സംവിധാന സമീപനമാണ് നാം പരിഗണിക്കേണ്ടതെന്ന് വ്യക്തമാണ്.

മഹാമാരിയില്‍ നിന്നും നാം നിരവധി പാഠങ്ങള്‍ പഠിച്ചു. കാര്യക്ഷമവും പക്ഷപാതരഹിതവുമായ സ്ഥായിയായ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആരോഗ്യപരമായ വെല്ലുവിളി ഉയരുന്ന ഘട്ടത്തില്‍ കരത്തുറ്റ രീതിയില്‍ പ്രതികരിക്കാനാവില്ല. നാം താല്‍ക്കാലിക പരിഹാരങ്ങള്‍ ഉപയോഗിച്ച് ചുറ്റിക്കറങ്ങേണ്ടിവരും. എന്നാല്‍ അത് കാര്യക്ഷമമായിരിക്കില്ല. അതിനായി നാം കരുത്തുറ്റ ആരോഗ്യ സംവിധാനത്തില്‍ എല്ലായിപ്പോഴും നിക്ഷേപം നടത്തേണ്ടതുണ്ട്.

ആരോഗ്യത്തിനുള്ള സാമൂഹിക ഘടകങ്ങളുടെ അനുബന്ധമായ സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയായിരിക്കണം അടിസ്ഥാനം. സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ പ്രാഥമിക പരിചരണം സുപ്രധാനമാണ്.

ജനകീയ പങ്കാളിത്തത്തിലൂടെ സമൂഹത്തിലെ മറ്റു മേഖലകളിലും മുന്നേറുന്നതുപോലെ കരുത്തും പ്രതിബദ്ധതയുമുള്ളവരാണ് പൊതുമേഖലയെ നയിക്കേണ്ടതെന്നാണ് കേരളം തെളിയിച്ചത്. പൊതു ഉദ്ദേശത്തിനുള്ള പൊതു സ്വകാര്യ പങ്കാളിത്തത്തിനേക്കാളുപരി ജനകീയ പങ്കാളിത്തമാണ് സുപ്രധാനം. എല്ലാ ജനങ്ങളും പങ്കാളിത്തത്തിലേര്‍പ്പെടുകയും ഉത്തരവാദിത്തത്തോടെ അവരവരുടെ ചുമതലകള്‍ക്കായി സമര്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.

മഹാമാരിയേയും നിപ്പയേയും ചുഴലിക്കാറ്റിനേയും അതിജീവിക്കുന്നതില്‍ സന്നദ്ധ സംഘടനകളും പഞ്ചായത്ത് സംവിധാനവും മികച്ചതും നിര്‍ണായകവുമായ ജനകീയ ഇടപെടലുകള്‍ നടത്തി. പൊതുജനാരോഗ്യ സംവിധാനത്തിലെ ജനകീയ പങ്കാളിത്തമാണ് യഥാര്‍ത്ഥത്തില്‍ നമുക്കാവശ്യം. അത് എപ്രകാരം വികസിപ്പിക്കാമെന്ന് കേരളം വ്യക്തമാക്കി.

വിവരാധിഷ്ഠിത വികേന്ദ്രീകൃത തീരുമാനം സാങ്കേതികവിദ്യകളെ വിന്യസിക്കുന്നതില്‍ മാത്രമല്ല, വിവിധ കൂട്ടായ്മകളിലും പഞ്ചായത്ത് തലങ്ങളിലുമുള്ള ഇടപെടലുകള്‍ക്കും ഉപയുക്തമാക്കാം. ജില്ലാ – പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ക്കും ഫലവത്തായ നടപ്പാക്കലുകള്‍ക്കും ഇത് വന്‍ കരുത്തേകും. കേരളത്തിലെ എല്ലാ വികസന ദൗത്യങ്ങള്‍ക്കും ജീവന്‍പകരുന്നത് സമത്വം എന്ന സുപ്രധാന ഘടകമാണ്. സാമ്പത്തിക വികസനവും ജനങ്ങളുടെ ആരോഗ്യവും തമ്മിലും ദാരിദ്ര്യവും അനാരോഗ്യവും തമ്മിലും രണ്ട് ദിശകളിലുള്ള ബന്ധങ്ങളുണ്ട്. ഈ ബന്ധം നാം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വികസനത്തിന്‍റെ ഫലങ്ങള്‍ നമുക്ക് നേടാനാവില്ല.

മഹാമാരിക്കാലത്ത് പോലും വിപുലമായ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നാം പരിഹരിക്കേണ്ടതുണ്ട്. ഓരോ സുസ്ഥിര വികസന ലക്ഷ്യവും സാമൂഹിക ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിലും വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിലും അനിവാര്യമാണ്. എല്ലാ സുസ്ഥിര വികസന നയങ്ങളും ആരോഗ്യത്തെ കെട്ടിപ്പടുക്കുന്നതിനുള്ള വേദിയായി കണ്ടില്ലെങ്കില്‍ നമുക്കിത് കാര്യക്ഷമമായും പക്ഷപാതരഹിതവുമായി നേടിയെടുക്കാനാവില്ല. കേരളത്തിന്‍റെ സമ്മിശ്ര വികസന നയങ്ങള്‍ സുപ്രധാന മാതൃകകളായി മാറുകയാണ്.

Related Topics

Share this story