Times Kerala

കര്‍ഷക സമരം ഇന്ന് വനിതകൾ നയിക്കും, 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

 
കര്‍ഷക സമരം ഇന്ന് വനിതകൾ നയിക്കും, 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വനിതകൾ നേതൃത്വം നൽകും. പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വനിതാ കര്‍ഷകരും വിദ്യാര്‍ത്ഥികളും, സാമൂഹ്യ പ്രവര്‍ത്തകരും ആണ് സമരം നയിക്കാൻ ഡൽഹിയിൽ എത്തുക.സിംഘു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതകള്‍ എത്തുക. എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂണിയ(ഉഗ്രഹന്‍)നാണ്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

Related Topics

Share this story