Times Kerala

മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഇന്ന് മുതൽ പ്രചാരണത്തിന് ഇറങ്ങും

 
മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഇന്ന് മുതൽ പ്രചാരണത്തിന് ഇറങ്ങും

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഇന്ന് മുതൽ പ്രചാരണത്തിന് ഇറങ്ങും .ഈ മാസം 16 വരെയാണ് പര്യടനം .വൈകിട്ടു കണ്ണൂർ എയർപോർട്ടിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ഉജ്വലമായ വരവേൽപ് പാർട്ടി പ്രവർത്തകർ നൽകും .ഒൻപത് ദിവസം തുടർച്ചയായി മുഖ്യമന്ത്രി മണ്ഡലത്തിൽ ഉണ്ടാകും .

റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട് .നാളെ മണ്ഡലത്തിൽ പ്രമുഖരുമായി കൂടി കാഴ്ച ഉണ്ടാകും .രാവിലെ പത്തിന് തുടങ്ങി വൈകുനേരം അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ .പ്രചാരണത്തിനിടെ നാമനിർദേശ പത്രികയും  സമർപ്പിക്കും.

Related Topics

Share this story