Times Kerala

ആറു വയസുകാരനായ മകനെ കാർ കയറ്റി കൊന്നു, കാമുകന്റെ സഹായത്തോടെ മൃതദേഹം പുഴയിലെറിഞ്ഞു, കുഞ്ഞിനെ കാണാനില്ലെന്ന് പരാതിയും നൽകി; ഒടുവിൽ അറസ്റ്റ്

 
ആറു വയസുകാരനായ മകനെ കാർ കയറ്റി കൊന്നു, കാമുകന്റെ സഹായത്തോടെ മൃതദേഹം പുഴയിലെറിഞ്ഞു, കുഞ്ഞിനെ കാണാനില്ലെന്ന് പരാതിയും നൽകി; ഒടുവിൽ അറസ്റ്റ്

ആറു വയസുകാരനായ സ്വന്തം മകനെ ശരീരത്തിലൂടെ കാർ കയറ്റി കൊന്ന അമ്മ അറസ്റ്റിൽ. കുട്ട്യേ കൊലപ്പെടുത്തിയ ശേഷം ഇവർ ആൺസുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുഴയിലെറിയുകയായിരുന്നു. അമേരിക്കയിലെ ഒഹിയോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബ്രിട്ടനി ഗോസ്നി എന്ന യുവതിയാണ് തന്റെ കാമുകനായ ജെയിംസ് ഹാമിൽട്ടന്റെ സഹായത്തോടെ മകനെ കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടത്തിയശേഷം ബ്രിട്ടനി മകനെ കാണാനില്ലെന്ന പരാതിയുമായി മിഡിൽടൺ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിക്കായി തിരച്ചിൽ തുടങ്ങിയ പോലീസ് അന്വേഷണങ്ങൾക്കൊടുവിൽ ബ്രിട്ടനി തന്നെയാണ് മകന്റെ തിരോധാനത്തിനു പിന്നിൽ എന്ന് തിരിച്ചറിയുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബ്രിട്ടനി കുറ്റസമ്മതവും നടത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ട ജെയിംസിനും മറ്റു രണ്ടു മക്കൾക്കുമൊപ്പം ബ്രിട്ടനി തന്റെ കാറിൽ പ്രബിൾ കൗണ്ടിയിലെ ഒരു പാർക്കിങ് ഏരിയയിലേക്ക് എത്തി. ജെയിംസിനെ അവിടെ ഉപേക്ഷിക്കുകയായിരുന്നു യുവതിയുടെ ഉദ്ദേശം. എന്നാൽ കുട്ടി തിരികെ കാറിലേക്ക് കയറാൻ ശ്രമിച്ചതോടെ ശരീരത്തിൽ കൂടി വാഹനം കയറ്റി ഇറക്കുകയായിരുന്നു. അരമണിക്കൂറിനു ശേഷം സംഭവസ്ഥലത്ത് മടങ്ങിയെത്തിയ ബ്രിട്ടനി മകന്റെ മൃതദേവുമായി വീട്ടിലേക്ക് തന്നെ മടങ്ങി.

തുടർന്ന് ശനിയാഴ്ച രാത്രി വരെ സൂക്ഷിച്ച മൃതദേഹം കാമുകന്റെ സഹായത്തോടെ ഒഹിയോ നദിയിലേക്ക് എറിയുകയായിരുന്നു. പിറ്റേന്ന് പകലാണ് മകനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ശനിയാഴ്ച രാത്രി ജെയിംസിനെ കാണാതായി എന്നാണ് ബ്രിട്ടനി പൊലീസിന് നൽകിയ വിവരം. രാത്രി കുട്ടിയെ കാണാതായിട്ടും പിറ്റേന്ന് പുലർച്ചെ വരെ പോലീസിനെ അറിയിക്കാതിരുന്നതാണ് ഉദ്യോഗസ്ഥരിൽ സംശയം ഉണർത്തിയത്. തുടർന്ന് രഹസ്യ പൊലീസിന്റെ സഹായംതേടിയ ഉദ്യോഗസ്ഥർ മണിക്കൂറുകൾക്കകം ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി തന്നെ ബ്രിട്ടനിയെയും കാമുകൻ ജെയിംസ് ഹാമിൽട്ടണെയും അറസ്റ്റ് ചെയ്തു. അതേസമയം, നദിയിൽ ജലനിരപ്പ് ഉയർന്നത് കുട്ടിയുടെ ശരീരത്തിനായുള്ള തെരച്ചിലുകൾക്ക് തടസ്സമാകുന്നതായി പോലീസ് അറിയിക്കുന്നു. അതേസമയം, കുറ്റസമ്മതം നടത്തിയെങ്കിലും ബ്രിട്ടനി മകനെ കൊലപ്പെടുത്താനുള്ള സാഹചര്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ബ്രിട്ടനിയുടെ മറ്റ് രണ്ടു മക്കളെയും അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

Related Topics

Share this story