Times Kerala

കാണാതായ 6 വയസുകാരിയുടെ മൃതദേഹം ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തു​ നി​ന്ന് ക​ണ്ടെ​ത്തി; ​കല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയത് 12 വയസുകാരൻ

 
കാണാതായ 6 വയസുകാരിയുടെ മൃതദേഹം ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തു​ നി​ന്ന് ക​ണ്ടെ​ത്തി; ​കല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തിയത് 12 വയസുകാരൻ

ച​ണ്ഡിഗ​ഡ്: 12 വയസുകാരൻ ആ​റു വ​യ​സു​കാ​രി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ച​ണ്ഡിഗ​ഡി​ലെ ഹാ​ലോ മ​ജ്‌​ര വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച​ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.പിന്നീട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കുട്ടിയുടെ മൃ​ത​ദേ​ഹം വ​ന​പ്ര​ദേ​ശ​ത്തെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം കണ്ടെത്തുമ്പോൾ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പ​കു​തി വ​സ്ത്രം ​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഖം ക​ല്ലു​പ​യോ​ഗി​ച്ച് അ​ടി​ച്ചു​ത​ക​ർ​ത്ത് വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ല്ലും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ 12കാ​ര​നാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി.

Related Topics

Share this story