Times Kerala

ടോക്കിയോ ഒളിമ്പിക്സിൽ ദീപശിഖയേന്തുന്നത്, ലോകത്തിലെ ഏറ്റവും പ്രായമേറിയ മുതുമുത്തശ്ശി !!

 
ടോക്കിയോ ഒളിമ്പിക്സിൽ ദീപശിഖയേന്തുന്നത്, ലോകത്തിലെ ഏറ്റവും പ്രായമേറിയ മുതുമുത്തശ്ശി !!

118 വയസ്സായ ജപ്പാനിലെ, കെയ്ൻ തനക എന്ന മുതുമുത്തശ്ശിയായിരിക്കും, ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ 100 മീറ്റർ ദൂരം ദീപശിഖയേന്തുന്നത്. വീൽ ചെയറിൽ ഇരുന്നായിരിക്കും ഇവർ പങ്കെടുക്കുക. എന്നാലും അവസാനത്തെ കുറച്ചു ദൂരം തനിക്കു നടന്നു പോയി ദീപശിഖ കൈമാറണമെന്ന് ഇവർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മധുര പാനീയങ്ങളും ചോക്ലേറ്റും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ജാപ്പനീസ് മുത്തശ്ശി ഇതിനായി പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ല. കെയ്ൻ തനകയുടെ ആരോഗ്യവും കാലാവസ്ഥയും അനുകൂലമാണെങ്കിൽ ഈ ചടങ്ങിൽ പങ്കെടുക്കും എന്നാണ് അവരുടെ പേരമകൻ പറയുന്നത്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡ് ഇവരുടെ പേരിലാണ്.

Related Topics

Share this story