Times Kerala

പിറന്നാൾ കേക്കിനു ചുറ്റും ചിരിച്ച് നിന്നുകൊണ്ട് ഫോട്ടോ ; പിന്നീട് കൊലപാതകം

 
പിറന്നാൾ കേക്കിനു ചുറ്റും ചിരിച്ച് നിന്നുകൊണ്ട് ഫോട്ടോ ; പിന്നീട് കൊലപാതകം

തുർക്കിയിലെ രണ്ടു സുഹൃത്തുക്കളും കുടുംബവും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെ പുറത്തുവന്നത് നടുക്കിയ വാർത്തയാണ്. 29 വയസ്സുകാരനായ മെഹ്മെത് സെരിഫ് ബോഗ എന്നയാളാണ് ഫെബ്രുവരി 15 ന്, 42 വയസ്സുള്ള മുൻ ബിസിനസ്സ് പങ്കാളിയായ ഇൽകെ ടോക്കൽ, ഭാര്യ എമെൽ ടോക്കൽ, അവരുടെ നാലു വയസുള്ള മകൻ അലി ഡോറുക് എന്നിവരെ തുർക്കിയിലെ എസ്കിസെഹിറിലെ അപ്പാർട്ട്മെന്റിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. ഇൽക്കെയെ ഏഴുതവണയും ഭാര്യയേയും കുഞ്ഞിനേയും മൂന്നുതവണ കുത്തിയതായും തുർക്കി പത്രമായ പോസ്റ്റ പറയുന്നു.

പിറന്നാൾ കേക്കിനു ചുറ്റും ചിരിച്ച് നിന്നുകൊണ്ട് ഫോട്ടോ ; പിന്നീട് കൊലപാതകംകുറ്റകൃത്യം നടന്ന ദിവസം ഇവരുടെ ഫ്‌ളാറ്റിലേക്ക് ബോഗ‌ പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം അത്താഴം കഴിച്ച അയാൾ മൊത്തം 73 മിനിറ്റ് ഫ്ലാറ്റിൽ ചെലവഴിച്ചുവെന്ന് അധികൃതർ പറയുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് ബോഗയുണ്ടായിരുന്നു എന്നാണ് ഫോറൻസിക് തെളിവുകളിൽ നിന്നറിയാൻ കഴിഞ്ഞത്. കൊലാപാതകത്തിന്റെ കാരണം വ്യക്തമല്ല. മെഹ്മെത് സെരിഫ് ബോഗ ഇപ്പോൾ അറസ്റ്റിലാണ്.

Related Topics

Share this story