Times Kerala

ചൈനയിലെ രണ്ട്​ പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

 
ചൈനയിലെ രണ്ട്​ പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

ബീജിങ്​: ചൈനയിലെ രണ്ട്​ പ്രവിശ്യകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി കാർഷിക-ഗ്രാമീണ മന്ത്രാലം അറിയിച്ചു. പന്നി ഇറച്ചി വ്യാപകമായി ഉൽപാദിപ്പിക്കുന്ന സിച്ചുവാൻ, ഹുബെ എന്നീ പ്രവിശ്യകളിലാണ്​ രോഗബാധ കണ്ടെത്തിയത്. സിച്ചുവാനിൽ രോഗം ബാധിച്ച്​ 38 പന്നികളും ഹുബെയിൽ അഞ്ചു പന്നികളുമാണ് ചത്തത്. കഴിഞ്ഞയാഴ്ച യുനാൻ പ്രവിശ്യയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​.

Related Topics

Share this story