Times Kerala

കസ്റ്റംസിന്റെ സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്ന് വാദം ബാലിശം ;വി മുരളീധരൻ

 
കസ്റ്റംസിന്റെ   സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്ന്  വാദം ബാലിശം ;വി മുരളീധരൻ

തിരുവനന്തപുരം: കസ്റ്റംസ് സത്യവാങ്മൂലതിനെതിരായ എല്‍ഡിഎഫ് ആരോപണത്തെ  രൂക്ഷമായി വിമർശിച്ച്  വി മുരളീധരൻ.

സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതം എന്ന വാദം ബാലിശമാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടിയില്‍ സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ഒത്തുകളി എന്ന ചെന്നിത്തലയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി .

 സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ അറിക്കേണ്ട  ബാധ്യത കസ്റ്റംസ് സംഘത്തിനുണ്ടെന്നും  അദ്ദേഹം അറിയിച്ചു .സിപിഎമ്മിന്‍റെ വേട്ടയാടൽ വാദം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story