Times Kerala

ബംഗളുരു ലഹരി മരുന്ന് കേസ്; നടിമാരായ രാഗിണി ദ്വിവേദിയും, സഞ്ജന ഗല്‍റാണിയും ഉൾപ്പടെ 25 പേർക്കെതിരെ കുറ്റപത്രം

 
ബംഗളുരു ലഹരി മരുന്ന് കേസ്; നടിമാരായ രാഗിണി ദ്വിവേദിയും, സഞ്ജന ഗല്‍റാണിയും ഉൾപ്പടെ 25 പേർക്കെതിരെ കുറ്റപത്രം

ബെംഗളൂരു: സാന്‍ഡല്‍വുഡ് ലഹരിമരുന്നു കേസില്‍ കുറ്റപത്രം സമർപ്പിച്ചു. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ 25 പ്രതികളെ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് 2390 പേജുള്ള കുറ്റപത്രം ബെംഗളൂരു 33-ാമത് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍ കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതികളിൽ 15 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്, അഞ്ചുപേര്‍ ജയിലിലും അഞ്ച് പേര്‍ ഒളിവിലുമാണ്.പ്രതികള്‍ ലഹരിമരുന്നുകള്‍ വാങ്ങുകയും ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.180 സാക്ഷിമൊഴികള്‍, പ്രതികളുടെ കുറ്റസമ്മതമൊഴികള്‍, പ്രതികളുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോട്ടന്‍പേട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസ് സി.സി.ബി. ഇന്‍സ്‌പെക്ടര്‍ പുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

Related Topics

Share this story