Times Kerala

മാലമോഷണം; സ്കൂട്ടറിലെത്തിയ ആൾ എട്ടു വയസ്സുകാര​െന്‍റ മാല പൊട്ടിച്ചു കടന്നു

 
മാലമോഷണം; സ്കൂട്ടറിലെത്തിയ ആൾ എട്ടു വയസ്സുകാര​െന്‍റ മാല പൊട്ടിച്ചു കടന്നു

അ​മ്ബ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ള്‍ എ​ട്ടു വ​യ​സ്സു​കാ​ര​െന്‍റ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു. ആ​ല​പ്പു​ഴ ചി​റ​യി​ല്‍ വി​നോ​ദി​െന്‍റ മ​ക​ന്‍ ആ​ര്‍​വി​യു​ടെ ഒ​രു​പ​വ​ന്‍ മാ​ല​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ആ​മേ​ട​യി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ എട്ടുവയസുകാരൻ സു​ഹൃ​ത്താ​യ അ​ഞ്ചു വ​യ​സ്സു​കാ​ര​നൊ​പ്പം സ​മീ​പ​ത്തെ എ​ന്‍.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​​ന​ടു​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്ബോ​ള്‍ നീ​ല സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ള്‍ മാ​ല പൊ​ട്ടി​ച്ച്‌ ആ​മേ​ട എ​ല്‍.​പി സ്കൂ​ളി​​ന്​ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ക​ട​ക്കു​ക​യാ​യി​രു​ന്നു.മോ​ഷ്​​ടാ​വ് വെ​ള്ള​മു​ണ്ടും ചു​വ​പ്പു ഷ​ര്‍​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത് . സംഭവത്തെ തുടർന്ന് ഇവർ അ​മ്ബ​ല​പ്പു​ഴ സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ പൊ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Topics

Share this story