Times Kerala

വാഹന പരിശോധനയ്ക്കിടെ മാഹിയില്‍ 18 കിലോ സ്വര്‍ണം പിടിച്ചെടുത്തു

 
വാഹന പരിശോധനയ്ക്കിടെ മാഹിയില്‍ 18 കിലോ സ്വര്‍ണം പിടിച്ചെടുത്തു

കണ്ണൂര്‍: മാഹിയില്‍ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വര്‍ണം പിടിച്ചെടുത്തു. പൂഴിത്തല ചെക്ക്പോസ്റ്റില്‍ വച്ചാണ് വ്യാഴാഴ്ച സ്വര്‍ണം പിടികൂടിയത്. തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആണ് പരിശോധന നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാന്‍ കൊണ്ടുപോകുന്നതാണ് ഈ സ്വര്‍ണ്ണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞത്. രേഖകള്‍ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്‌മിനിസ്ട്രേറ്റര്‍ അറിയിച്ചു.

Related Topics

Share this story