Times Kerala

അടിച്ചു മോനെ !! ഭാഗ്യദേവത കടാക്ഷിച്ചത് അതിഥി തൊഴിലാളിയെ ; സഹായ വാഗ്ദാനം ചെയ്ത് പോലീസ്

 
അടിച്ചു മോനെ !! ഭാഗ്യദേവത കടാക്ഷിച്ചത് അതിഥി തൊഴിലാളിയെ ; സഹായ വാഗ്ദാനം ചെയ്ത് പോലീസ്

തിരുവനന്തപുരം : ഇത്തവണ കേരള ലോട്ടറി അടിച്ചത് പശ്ചിമ ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയ്ക്കാണ് 80 ലക്ഷത്തിന്റെ ഭാഗ്യമാണ് ഇയ്യാളെ തേടിയെത്തിയത് . പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിഭാ മണ്ഡലിനാണ് കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്ബര്‍ pc 359410 ടിക്കറ്റിന്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭിച്ചത്.എന്നാൽ ലോട്ടറി അടിച്ച വിവരം അറിഞ്ഞു നേരെ പോയത് പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക്. പോലീസ് സഹായ വാഗ്ദാനവും നല്‍കി കൂടെ പൂജപ്പൂര കാനറ ബാങ്കില്‍ അക്കൗണ്ട് എടുത്തു നല്‍കുകയും ചെയ്തു.ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിച്ചു. അവര്‍ സ്റ്റേഷനില്‍ എത്തി ടിക്കറ്റ് സ്വീകരിച്ചു. ടിക്കറ്റ് പൊലീസിന്റെ സാന്നിധ്യത്തില്‍ ലോക്കറിലേക്ക് മാറ്റി. കൂടാതെ ഇയ്യാൾക്ക് ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പൊലീസ് വാഹനത്തില്‍ തന്നെ സൗകര്യം ഒരുക്കി.

Related Topics

Share this story