Times Kerala

മെഗാ വാക്‌സിനേഷൻ ക്യാമ്പ് ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഇന്ന് മുതല്‍ മാര്‍ച്ച്‌ ഏഴു വരെ

 
മെഗാ വാക്‌സിനേഷൻ ക്യാമ്പ് ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഇന്ന്  മുതല്‍ മാര്‍ച്ച്‌ ഏഴു വരെ

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനായി ഇന്ന്‍ മുതല്‍ മാര്‍ച്ച്‌ ഏഴു വരെ ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി മെഗാ ക്യാമ്ബുകള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു.രാവിലെ 9.30 മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കും. ചേര്‍ത്തല ടൗണ്‍ ഹാള്‍, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാള്‍, ഹരിപ്പാട് കാവല്‍ മര്‍ത്തോമ ഡെവലപ്‌മെന്റ് സെന്റര്‍, കായംകുളം ടൗണ്‍ഹാള്‍, മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായാണ് ക്യാമ്ബ്. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരിച്ചറിയല്‍രേഖയും ആധാര്‍ കാര്‍ഡുമായി അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണം.

Related Topics

Share this story