Times Kerala

നാടന്‍ തോക്കും തിരകളുമായി രണ്ടു പേർ പോലീസ് പിടിയിൽ; കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതെന്ന് പ്രതികൾ

 
നാടന്‍ തോക്കും തിരകളുമായി രണ്ടു പേർ പോലീസ് പിടിയിൽ;  കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതെന്ന് പ്രതികൾ

കണ്ണൂർ: നാടന്‍ തോക്കും തിരകളുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ പോലീസിന്റെ പിടിയിൽ. ഇരിങ്ങല്‍ ഹൗസില്‍ അനീഷ് എന്ന അനില്‍, എസ്.വി.പി നിവാസില്‍ എം.വിജയന്‍ എന്നിവരാണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന തളിപ്പറമ്പ് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതാണെന്ന് ഇവര്‍ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Topics

Share this story