Times Kerala

ആറാം ക്‌ളാസ്സുകാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചത് ഒരു വർഷത്തോളം; പരാതി നൽകി അമ്മ; അറസ്റ്റ്

 
ആറാം ക്‌ളാസ്സുകാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചത് ഒരു വർഷത്തോളം; പരാതി നൽകി അമ്മ; അറസ്റ്റ്

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത മകളെ ഒരു വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ്സം ക്രൂര സംഭവം നടന്നത്. ഇരയായ പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിലാണ് പോലീസ് നടപടി.ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഒരു വർഷം മുമ്പ് അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അച്ഛൻ തന്നെ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ഈ സമയത്ത് കുട്ടിയുടെ ഇളയ സഹോദരങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് പെൺകുട്ടിയെ അവരുടെ വീട്ടിൽ താമസിക്കാൻ അയച്ചിരുന്നു. ഈ സമയത്തും അച്ഛൻ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയും പൊലീസിനു മൊഴി നല്കിയിട്ടുണ്ട്.
പരാതിയെ തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പരിശോധനയിൽ ബലാത്സംഗം നടന്നതായും വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story