Times Kerala

ഉടൻ വരുന്നു: ഇന്ത്യൻ കഥകളുടെ തടുക്കാനാവാത്ത പ്രപഞ്ചം.!

 
ഉടൻ വരുന്നു: ഇന്ത്യൻ കഥകളുടെ തടുക്കാനാവാത്ത പ്രപഞ്ചം.!

ഇന്ത്യയിൽ വളരുമ്പോൾ ചുറ്റും കാണുന്നതും അനുഭവിക്കുന്നതും
എന്‍റർടെയ്ൻമെന്‍റാണ്. നമ്മുടെ രാജ്യം മനോഹരവും വൈവിധ്യവുമായ
കഥകളാളും കഥാഖ്യാതാക്കളാലും ആ കഥകൾക്ക് ജീവനേകുന്ന ക്രൂവിനാലും
സമ്പന്നമാണ്. ഈ കഥകൾക്ക് ജീവനേകാൻ പോന്ന അഭിനേതാക്കളും നമുക്ക്
ധാരാളമായുണ്ട്.

നമ്മെ എല്ലാം ഒരുമിപ്പിക്കുന്ന തരത്തിലുള്ള കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന
ആളുകളാണ് നെറ്റ്ഫ്ളിക്സിൽ ഉള്ളത്. നിങ്ങൾ ഇഷ്ടപ്പെടുന്ന ഇന്ത്യൻ സ്രഷ്ടാക്കൽ
ആധികാരികതയോടെ പറയുന്ന സിനിമകളും സീരീസുകളും ധാരാളം
നെറ്റ്ഫ്ളിക്ക്സിൽ ഉണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥയെ എങ്ങനെ
തിരിച്ചറിയും? അതിന് കഴിയില്ല. നാം ഓരോരുത്തർക്കും നമ്മുടേതായ
ഇഷ്ടങ്ങളും മൂഡുകളുമുണ്ട്, നാം എല്ലാം ആഗ്രഹിക്കുന്നത് സ്ക്രീനിൽ നമ്മുടെ
ജീവിതം പ്രതിഫലിക്കണമെന്നാണ്.

മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഏറെ വ്യത്യസ്തതയും വൈവിധ്യവുമാണ്
ഞങ്ങളുടെ വരാനിരിക്കുന്ന ലൈൻഅപ്പുകളിൽ ഉള്ളത്. വലിയ സിനിമകളും
സീരീസുകളും മുതൽ ഡോക്യുമെന്‍ററികളും റിയാലിറ്റി, ബോൾഡ് കോമഡി

ഫോർമാറ്റുകൾ വരെ ഇതിലുണ്ട്. രാജ്യത്തിന്‍റെ എല്ലാ കോണുകളിൽ നിന്നുമുള്ള
40 ശക്തമായ കഥകളാണ് ഞങ്ങൾ ഇന്ത്യയിൽ നിങ്ങൾക്ക് മുന്നിൽ
അവതരിപ്പിക്കുന്നത്.

ബോംബെ ബീഗംസ്, അജീബ് ദാസ്താൻസ്, പാഗ്‌ലെയ്റ്റ്, മീനാക്ഷി സുന്ദരേശ്വർ,
പെന്‍റ്ഹൌസ് ധനുഷിന്‍റെ ജഗമേ തന്തിരം, താപ്സി പന്നുവിന്‍റെ ഹസീൻ
ദിൽരൂപ, കാർത്തിക് ആര്യന്‍റെ ധമാക്ക, അർജ്ജുൻ കപൂർ, നീനാ ഗുപ്ത
എന്നിവരുടെ സർദാർ കാ ഗ്രാൻഡ്സൺ, ആർ മാധവന്‍റെ ഡീകപ്പിൾഡ്, ഫീൽസ്
ലൈക് ഇഷ്ക് തുടങ്ങിയവയാണ് ഉടൻ റിലീസാകുന്ന സിനിമകളും
സീരീസുകളും.

രവീണാ ടണ്ടന്‍റെ മിസ്റ്ററി ത്രില്ലർ ആര്യങ്ക്, യേ കാലി കാലി ആങ്കേൻ, കോട്ടാ
ഫാക്റ്ററി, കപിൽ ശർമ്മയുടെ കോമഡി പരിപാടി, മാധുരി ദിക്ഷിതിന്‍റെ
ഫൈൻഡിംഗ് അനാമിക തുടങ്ങിയവയും നിങ്ങളെ കാത്തിരിക്കുന്നു.
വരാനിരിക്കുന്ന സിനിമകളുടെയും സീരീസുകളുടെയും ചെറിയൊരു ആമുഖം
മാത്രമാണിത്. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച സ്രഷ്ടാക്കളിൽ നിന്നുള്ള
സമ്പന്നവും വ്യത്യസ്തവുമായ കഥകൾ ലോകത്ത് മുന്നിൽ
അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ആകാംക്ഷയുണ്ട്.
ഞങ്ങളുടെ വരാനിരിക്കുന്ന കഥകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ
അറിയാം.

Related Topics

Share this story