Times Kerala

കി​ണ​റ്റി​ല്‍ വീ​ണ ആ​ടി​നെയും, രക്ഷിക്കാനിറങ്ങിയ ആളിനെയും ഒടുവിൽ കരക്ക്‌ കയറ്റിയത് ഫയർഫോഴ്‌സ്

 
കി​ണ​റ്റി​ല്‍ വീ​ണ ആ​ടി​നെയും, രക്ഷിക്കാനിറങ്ങിയ ആളിനെയും ഒടുവിൽ കരക്ക്‌ കയറ്റിയത് ഫയർഫോഴ്‌സ്

കോഴിക്കോട്: നാ​ദാ​പുത്ത്  കി​ണ​റ്റി​ല്‍ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ​ളും കി​ണ​റ്റി​ൽ കു​ടു​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ആണ് സം​ഭ​വം. അ​രൂ​രി​ലെ പ​ടി​ഞ്ഞാ​റ​ക്ക​ണ്ടി ജ്യോ​തി​കു​മാ​റിന്റെ കി​ണ​റ്റി​ൽ അ​യ​ല്‍വാ​സി​യുടെ ആ​ട് വീ​ഴു​ക​യാ​യി​രു​ന്നു.തുടർന്ന് ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ഉ​ട​മ​യായ 61 കാരൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി. വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണ ആ​ടി​നെ സാ​ഹ​സി​ക​മാ​യി കൈ​ക​ളി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ആ​ടി​നെ​യും ഉടമയെയും ക​ര​ക്ക്​ ക​യ​റ്റാ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ചേ​ല​ക്കാ​ട് നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ ഫ​യ​ര്‍മാ​ന്‍ ആ​ർ. രാ​മ​ദാ​സ്, ദീ​പ​ക്, ആ​ര്‍.​എ​ന്‍. ര​നീ​ഷ്, പി.​എം. വി​ജേ​ഷ്, കെ.​പി. ശ്രീ​ജി​ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related Topics

Share this story