Times Kerala

സിനബംഗ് പർവ്വതം പൊട്ടിത്തെറിച്ചു ; ആകാശത്തെ മറക്കുന്ന തരത്തിൽ പുകപടലം -വീഡിയോ കാണാം

 
സിനബംഗ് പർവ്വതം പൊട്ടിത്തെറിച്ചു ; ആകാശത്തെ മറക്കുന്ന തരത്തിൽ പുകപടലം -വീഡിയോ കാണാം

ആയിരക്കണക്കിനടിയോളം ഉയരത്തിൽ പുക വമിപ്പിച്ചുകൊണ്ട്, ഇന്തോനേഷ്യയിലെ സിനബംഗ് പർവ്വതം ചൊവ്വാഴ്ച രാവിലെ പൊട്ടിത്തെറിച്ചു. ശാസ്ത്രജ്ഞർ, ഈ പർവ്വതത്തിൽ 13 വ്യത്യസ്ത സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സിനബംഗ് പർവ്വതം പൊട്ടിത്തെറിച്ചു ; ആകാശത്തെ മറക്കുന്ന തരത്തിൽ പുകപടലം -വീഡിയോ കാണാംസുമാത്രക്ക് മുകളിൽ 16400 അടി ദൂരത്തേക്കാണ് പുകപടലം പരന്നിട്ടുള്ളത്. ഇതിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലേക്ക് ആൾതാമസമില്ലാത്തതിനാൽ, നാശനഷ്ടങ്ങളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

സിനബംഗ് പർവ്വതം പൊട്ടിത്തെറിച്ചു ; ആകാശത്തെ മറക്കുന്ന തരത്തിൽ പുകപടലം -വീഡിയോ കാണാം 8,530 അടി ഉയരമുള്ള ഈ അഗ്നിപർവ്വതം നൂറ്റാണ്ടുകളായി നിഷ്ക്രിയമായികിടന്നിരുന്നു. പിന്നീട്, 2010 ലാണ് ഇതിൽ സ്‌ഫോടനമുണ്ടായത്. അന്ന് രണ്ടുപേർ മരണപ്പെട്ടിരുന്നു. 2013 ൽ ഉണ്ടായ സ്ഫോടനം മുതൽക്ക് ഈ പർവ്വതം വളരെ സജീവമായി. അതിനു ശേഷമുണ്ടായ സ്‌ഫോടനങ്ങളിൽ 2014 ൽ 16 പേരും 2016 ൽ 7 പേരുമാണ് മരണപ്പെട്ടത്. ആയതിനാൽ, വടക്കൻ സുമാത്രയിലെ ജനങ്ങൾ വളരെ ജാഗ്രതയോടെയാണ്‌ ഇതിനെ നോക്കിക്കാണുന്നത്.

Related Topics

Share this story