Times Kerala

കോട്ടയം ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ്

 
കോട്ടയം ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം :ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 106 പുരുഷന്‍മാരും 91 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
200 പേര്‍ രോഗമുക്തരായി. 3252 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79707 പേര്‍ കോവിഡ് ബാധിതരായി. 76275 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14719 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Related Topics

Share this story