മരുന്നിനും ആഭരണങ്ങൾക്കുമായി കശാപ്പുചെയ്ത 27 സിംഹങ്ങളുടെ അസ്ഥികളാണ് സൗത്താഫ്രിക്കയിലെ ഒരു വീട്ടിൽ നടത്തിയ റെയ്‌ഡിൽ നിന്നും കണ്ടെടുത്തത്. ചൈനയുൾപ്പടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്ക് കടത്താനായി, പ്രത്യേകമായി ഉണക്കിയെടുത്ത 7000 എല്ലുകളാണ് ഇതിൽ ഉണ്ടായിരുന്നത്. ഇതിലോരോന്നിനും നാലര ലക്ഷം രൂപയാണ് കരിഞ്ചന്തയിൽ കിട്ടുന്ന വില. ചരക്ക് കൊണ്ടുപോകുന്ന വിമാനങ്ങൾ വഴിയാണ് ഇവ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത്. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ,
സൗത്താഫ്രിക്കയിൽ മൂവായിരത്തോളം കേന്ദ്രങ്ങൾ ഈ വ്യാപാരത്തിൽ പങ്കാളികളായുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പ്രതിവർഷം 800 സിംഹങ്ങളുടെ അസ്ഥികൾ വിൽക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, മോഹിപ്പിക്കുന്ന വില തരുന്ന ഈ കച്ചവടത്തിന് അത് തികയുന്നില്ല. ഈ കച്ചവടത്തിനുവേണ്ട ഇത്രയുമധികം സിംഹങ്ങളെ ഇവർ എവിടെനിന്നാണ് വേട്ടയാടുന്നതെന്നും, ഇതിനുപിന്നിൽ ഏതു വമ്പന്മാരാണെന്നുമുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ഇന്റലിജൻസ്.

Comments are closed.