Times Kerala

ഫേസ്‌ബുക്കിൽ പാക് അനുകൂല പോസ്റ്റുകൾ: കശ്മീർ സ്വദേശി ആലപ്പുഴയിൽ പിടിയിൽ

 
ഫേസ്‌ബുക്കിൽ പാക് അനുകൂല പോസ്റ്റുകൾ: കശ്മീർ സ്വദേശി ആലപ്പുഴയിൽ പിടിയിൽ

ആലപ്പുഴ:പാക് അനുകൂല സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കശ്മീർ സ്വദേശിയെ ആലപ്പുഴയിലെ മുഹമ്മയിൽ നിന്നും പൊലിസ് കസ്റ്റഡിയിൽ എടുത്തു. കശ്മീർ സ്വദേശി ഷാ എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുഹമ്മയിലെ ഒരു റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കേന്ദ്ര ഇൻ്റലിജൻസിൻ്റെ നിർദേശ പ്രകാരമാണ് പൊലിസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.ഫേസ്ബുക്കിലും മറ്റും ഇയാൾ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും പോസ്റ്റുകളും പാകിസ്ഥാനെ അനുകൂലിച്ചുള്ളതാണ്. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് റിപ്പോർട്ട്.

Related Topics

Share this story