Times Kerala

അമ്മയെ അച്ഛൻ കൊന്നു, ഇപ്പോൾ എന്നെ വിൽക്കാൻ അച്ഛനും ബന്ധുക്കളും ചേർന്ന് ശ്രമിക്കുന്നു; പരാതിയുമായി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ

 
അമ്മയെ അച്ഛൻ കൊന്നു, ഇപ്പോൾ എന്നെ വിൽക്കാൻ അച്ഛനും ബന്ധുക്കളും ചേർന്ന് ശ്രമിക്കുന്നു; പരാതിയുമായി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ

ബാർമർ: തന്റെ അച്ഛനും അദ്ദേഹത്തിന്റെ ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നെന്ന പരാതിയുമായി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ. രാജസ്ഥാനിൽ നിന്നുള്ള പതിനെട്ടു വയസുള്ള പെൺകുട്ടിയാണ് സ്വന്തം അച്ഛനും അച്ഛന്റെ ബന്ധുക്കൾക്കും എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ബാർമർ ജില്ല സ്വദേശിനിയാണ് പെൺകുട്ടി. വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മയെ പിതാവ് തീ കൊളുത്തി കൊന്നതാണെന്നും പെൺകുട്ടി പോലീസിൽ നൽകിയ ആരോപിക്കുന്നു. തന്നെ വിൽക്കാനുള്ള ശ്രമത്തിനെ ചെറുക്കാൻ താൻ ദിവസങ്ങളോളം മുറിയിൽ കതകടച്ച് ഇരുന്നിട്ടുണ്ടെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്നെ കൊണ്ടു പോകുന്നതിനായി ചിലർ വന്ന സമയത്ത് താൻ തന്ത്രപരമായി രക്ഷപ്പെടുക ആയിരുന്നെന്നും പെൺകുട്ടി പറഞ്ഞു. അമ്മയുടെ ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. പിതാവിന്റെ അടുത്തേക്ക് താൻ തിരിച്ചു പോയാൽ പിതാവും അദ്ദേഹത്തിന്റെ വീട്ടുകാരും ചേർന്ന് തന്നെ വിൽക്കുമെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story