Times Kerala

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 13വര്‍ഷം; തോന്നക്കൽ സ്വദേശി ഒടുവിൽ പിടിയിലായി

 
ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 13വര്‍ഷം; തോന്നക്കൽ സ്വദേശി ഒടുവിൽ പിടിയിലായി

തിരുവനന്തപുരം: ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങി 13വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ആളെ പോലീസ് പിടികൂടി. തോന്നയ്‌ക്കല്‍ റോഡരികത്ത് വീട്ടില്‍ സലാഹുദ്ദീന്‍ എന്ന സലാഹിനെ ആണ് പോലീസ് പിടികൂടിയത്. കരായ്ക്കാമണ്ഡപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കാര്‍ തിരിമറി നടത്തിയ കേസില്‍ അറസ്റിലായ ഇയാള്‍ ജ്യാമത്തിലറങ്ങിയ ശേഷം മുങ്ങുകയായിരുന്നു.ടോട്ടല്‍ ലോസായ കാറുകള്‍ ഇന്‍ഷ്വറന്‍സ് കമ്ബനികളില്‍ നിന്നും എടുത്ത് അതേ നമ്ബറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്ബര്‍ മാറ്റി മാര്‍ക്കറ്റ് വിലയ്ക്ക് വില്പന നടത്തുകയാണ് മോഷണ രീതി.=അതേസമയം ഇയ്യാൾ കോഴിക്കോട് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു.

Related Topics

Share this story