Times Kerala

പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കാൻ പെൺകുട്ടികളെ തേടുന്നു

 
പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കാൻ പെൺകുട്ടികളെ തേടുന്നു

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പെൺകുട്ടികളെ തേടുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. 15നും 18നും ഇടയിൽ പ്രായമുള്ള ഊർജസ്വലരായ പെൺകുട്ടികളെയും അതെ പ്രായത്തിലുള്ള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ഇരട്ട പെൺകുട്ടികളെയുമാണ് തേടുന്നത്. ഏതെങ്കിലും ആയോധനകലകളിൽ കഴിവ് തെളിയിച്ചവർക്കു മുൻഗണനയുണ്ട്. സോഷ്യൽ മീഡിയ പേജുകളിലൂടെ പൃഥ്വിരാജ് തന്നെയാണ് അഭിനേതാക്കളെ ആവശ്യമുണ്ടെന്നു അറിയിച്ചത്. താല്പര്യമുള്ളവർ മെയ്ക്കപ്പ് ഇല്ലാത്ത രണ്ട് ചിത്രങ്ങളും ഒരു മിനിറ്റുള്ള സെൽഫി വീഡിയോയും തന്നിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാനാണ് താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Related Topics

Share this story