Times Kerala

വാഹന പണിമുടക്ക്​: എം.ജി, കേരള സർവകലാശാലകൾ പരീക്ഷ മാറ്റി

 
വാഹന പണിമുടക്ക്​: എം.ജി, കേരള സർവകലാശാലകൾ പരീക്ഷ മാറ്റി

കോട്ടയം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്​​ച സം​യു​ക്ത സമര സമിതി വാഹന പ​ണി​മു​ട​ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എം.ജി സർവകലാശാലയും കേരള സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് യൂണിവേഴ്സിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വർധനക്കെതിരെ നാളെ രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് സംസ്​ഥാന വ്യാപകമായി പ​ണി​മു​ട​ക്ക്.

Related Topics

Share this story