Times Kerala

” തന്നെ നോക്കിയ രീതി ഇഷ്ടപ്പെട്ടില്ല”- അപരിചിതനായ ഏഷ്യക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് അമേരിക്കക്കാരൻ

 
” തന്നെ നോക്കിയ രീതി ഇഷ്ടപ്പെട്ടില്ല”- അപരിചിതനായ ഏഷ്യക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് അമേരിക്കക്കാരൻ

അപരിചിതനായ ഏഷ്യക്കാരനെ “നോക്കിയ രീതി ഇഷ്ടപ്പെട്ടില്ല” എന്ന കാരണത്താൽ ഒരു അമേരിക്കക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച ന്യുയോർക്കിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. സൽമാൻ മുഫ്‌ലിഹി എന്ന 23 വയസ്സുകാരനാണ് “തന്നെ നോക്കിയ രീതി ഇഷ്ടപ്പെട്ടില്ല” എന്ന കാരണത്താൽ 8 ഇഞ്ച് നീളമുള്ള കത്തിയുപയോഗിച്ച് അപരിചിതനായ ഏഷ്യക്കാരനെ മുതുകിൽ കുത്തിപ്പരിക്കേൽപ്പിച്ചത്.36 വയസ്സുള്ള കുത്തേറ്റയാൾ, വ്യാഴാഴ്ച വൈകുന്നേരം ഡാനിയൽ പാട്രിക് മൊയ്‌നിഹാൻ യുഎസ് കോർട്ട്‌ഹൗസിനരികിലൂടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് സംഭവം.

അക്രമത്തിനു ശേഷം മുഫ്‌ലിഹി ഉടനെത്തന്നെ അവിടെ നിന്നും ഓടിപ്പോയി. അതിഗുരുതരാവസ്ഥയിലായ 36 കാരനെ ബെലിവ്യൂ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവവും, കരളിനേറ്റ മുറിവും കാരണം ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിൽ ഗുരുതരമായി തുടരുകയാണെന്നും, അപകട നില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൊലപാതകശ്രമത്തിനും ആക്രമണക്കുറ്റത്തിനും വിദ്വേഷ കുറ്റകൃത്യത്തിനും, ആയുധം കൈവശം വെച്ചതിനും മുഫ്‌ലിഹിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് സമയത്ത്, ന്യൂയോർക്കിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ അധികരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Topics

Share this story