Times Kerala

ഐ.സി.സി റാങ്ക് പട്ടിക; നേട്ടം കൊയ്‌ത്‌ രോഹിത്‌ ശര്‍മ

 
ഐ.സി.സി റാങ്ക് പട്ടിക; നേട്ടം കൊയ്‌ത്‌ രോഹിത്‌ ശര്‍മ

ഡൽഹി: ഐ.സി.സി ടെസ്റ്റ്‌ റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മ. ഫെബ്രുവരി അവസാനം പുറത്തിറങ്ങിയ ടെസ്റ്റ്‌ റാങ്കിങ്ങില്‍ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്താണ്‌ രോഹിത്‌ ശര്‍മ എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ മികച്ച പ്രകടനമാണ്‌ രോഹിതിന്‌ നേട്ടമായത്‌. 919 പോയിന്റുമായി ന്യൂസിലന്‍ഡ്‌ ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്യംസാണ്‌ റാങ്കിങില്‍ ഒന്നാമത്‌. സ്റ്റീവ്‌ സ്‌മിത്‌ ( 891 ), മാര്‍നസ്‌ ലബുഷെയ്‌ന്‍ ( 878 ), ജോ റൂട്ട്‌ ( 853) എന്നിവരാണ്‌ ആദ്യ നാല്‌ സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലി 836 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌.

Related Topics

Share this story