Times Kerala

മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്; യുവതിയെ പറ്റിച്ചത് തകിട് പൂജയുടെ പേരിൽ; തട്ടിയെടുത്തത് 25 പവൻ; വ്യാജ സിദ്ധന്‍ പോലീസ് പിടിയിൽ

 
മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്; യുവതിയെ പറ്റിച്ചത് തകിട് പൂജയുടെ പേരിൽ; തട്ടിയെടുത്തത് 25 പവൻ; വ്യാജ സിദ്ധന്‍ പോലീസ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: മ​ന്ത്ര​വാ​ദ​ത്തിന്റെ പേ​രി​ൽ യു​വ​തി​യി​ൽ​ നി​ന്ന്​ 25 പ​വ​ൻ സ്വ​ർ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി അറസ്റ്റിൽ. തി​രൂ​ർ പു​റ​ത്തൂ​ർ പു​തു​പ്പ​ള്ളി​യി​ൽ പാ​ല​ക്ക​വ​ള​പ്പി​ൽ ശി​ഹാ​ബു​ദ്ദീ​നാ​ണ്​ (37)​ കൊ​ട​ക്കാ​ട്​ സ്വ​ദേ​ശി​നിയായ യുവതിയുടെ പരാതിയെ തുടർന്ന് പി​ടി​യി​ലാ​യ​ത്. കൊടക്കാട് സ്വദേശിനിയായ റാബിയ എന്ന സ്ത്രീയുടെ 25 പവന്‍ സ്വര്‍ണം തട്ടിയയെടുതെന്ന് പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി കേസുകള്‍ ഇയാളുടെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുണ്ട്. ത​കി​ടു​പ​യോ​ഗി​ച്ച്​ മാ​ന്ത്രി​ക​വി​ദ്യ​ക​ൾ കാ​ണി​ച്ച്​ കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ൾ തീ​ർ​ക്കു​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ൽ​കി​യാ​ണ്​ പ്രതി സ്വ​ർ​ണം ത​ട്ടു​ന്ന​ത്.പ​ര​പ്പ​ന​ങ്ങാ​ടി അ​ഡി. എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ ജി​തി​ന്‍, വി​വേ​ക്, രാ​ജ്യ​മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Related Topics

Share this story