Times Kerala

മലപ്പുറം ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കോവിഡ്

 
മലപ്പുറം ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കോവിഡ്

മലപ്പുറം :ജില്ലയില്‍ ഇന്ന് 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 365 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒമ്പത് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 368 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,14,018 ആയി. 20,656 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,812 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

Related Topics

Share this story