Times Kerala

‘വേലുക്കാക്ക’യായി ഇന്ദ്രൻസ് എത്തുന്നു ​; ചിത്രത്തിന്റെ ടീസർ പുറത്ത്​-വീഡിയോ

 
‘വേലുക്കാക്ക’യായി ഇന്ദ്രൻസ് എത്തുന്നു ​; ചിത്രത്തിന്റെ ടീസർ പുറത്ത്​-വീഡിയോ

അശോക് ആര്‍. ഖലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ റിലീസായി.നടൻ ഇന്ദ്രൻസാണ് കേന്ദ്ര കഥാപാത്രം.കൂടാതെ പാഷാണം ഷാജി, മധു ബാബു, നസീർ സംക്രാന്തി,കെ.പി. ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.പി.ജെ.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ സിബി വർഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവഹിക്കുന്നു. എം.എ. സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂനിസ് സിയോ എന്നിവര്‍ സംഗീതം പകരുന്നു.

Related Topics

Share this story