Times Kerala

തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം ; രണ്ട് പേർ പിടിയിൽ

 
തുണിക്കച്ചവടത്തിന്റെ മറവില്‍  കഞ്ചാവ് കച്ചവടം ; രണ്ട് പേർ പിടിയിൽ

നിലമ്ബൂര്‍: തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം.കേസിൽ രണ്ട് പേർ പിടിയിൽ. മമ്ബാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ്കുട്ടി എന്ന ചെമ്ബന്‍ നാണി (60), ചുങ്കത്തറ പൂച്ചക്കുത്ത് സ്വദേശി തുവ്വക്കോടന്‍ റശീദ് (കരിമാടി-40) എന്നിവരാണ്പോലീസ് അറസ്റ് ചെയ്തത്. ഇരുവരും ഇതിന് മുമ്ബും കഞ്ചാവ് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്.കോളജ് പരിസരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജന്റുമാരാണ് ഇരുവരും.തുണിക്കച്ചവടം ചെയ്യുന്ന സംഘം എന്ന പേരില്‍ വന്‍തോതില്‍ കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. അതേസമയം ചെറുകിടക്കാര്‍ക്ക് വില്‍പ്പനക്കായി പോകുന്ന വഴി നിലമ്ബൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയുടെ നേതൃത്വത്തില്‍ പുളിക്കലോടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറില്‍ കഞ്ചാവുമായെത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Topics

Share this story