Times Kerala

സുന്ദര്‍ പിച്ചൈ ഗൂഗിളില്‍ നിന്ന് പടിയിറങ്ങുന്നു?

 
സുന്ദര്‍ പിച്ചൈ ഗൂഗിളില്‍ നിന്ന് പടിയിറങ്ങുന്നു?

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ഇന്ത്യന്‍ വംശജനായ മേധാവി സുന്ദര്‍ പിച്ചൈ (46) കമ്പനി വിടാനൊരുങ്ങുകയാണോ എന്ന സംശയം ഉന്നയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചന കമ്പനി അനുവദിച്ച ഓഹരികള്‍ പിച്ചൈ വേണ്ടന്നുവച്ചതാണ്. ഗൂഗിള്‍ മേധാവിയായ പിച്ചൈ, കമ്പനി അനുവദിച്ച 58.1 മില്ല്യന്‍ ഡോളര്‍ വിലവരുന്ന ഓഹരി വേണ്ടന്നു വച്ചതിലൂടെ അദ്ദേഹം എന്തോ ഉറപ്പിച്ച രീതിയാണെന്ന് ചിലര്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി പിച്ചൈക്ക് ഇത്തരം അവാര്‍ഡുകള്‍ ലഭിച്ചിരുന്നില്ലതാനും. എന്നാല്‍, ലിങ്ക്ട്ഇന്‍ സിഇഒ ജെഫ് വെയ്‌നര്‍, പ്ലം ക്രീക് ടിംബര്‍ കമ്പനി സിഇഒ റിക് ഹോളെ തുടങ്ങിയ അമേരിക്കന്‍ സിഇഒമാരുടെ പാത പിന്തുടരുക മാത്രമാണ് പിച്ചൈ ചെയ്തിരിക്കുന്നതെന്നും അതിനു വേറെ അര്‍ഥം കാണേണ്ടതില്ലെന്നും വാദിക്കുന്നവരുണ്ട്.

Related Topics

Share this story