Times Kerala

കുവൈറ്റി നടൻ ആയ മിശാരി  അൽ ബലാം  അന്തരിച്ചു

 
കുവൈറ്റി നടൻ ആയ മിശാരി  അൽ ബലാം  അന്തരിച്ചു

കുവൈറ്റ് സിറ്റി :കുവൈറ്റി നടൻ ആയ മിശാരി  അൽ ബലാം  അന്തരിച്ചു .കോവിഡ്  ബാധയെ തുടർന്നാണ് മരണം .48  വയസുള്ള അദ്ദേഹം കുവൈറ്റിലെ ഒരു ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു .ഇദ്ദേഹത്തിന്റെ അനിയൻ ,ഹാസൻ അൽ ബലാം  ആണ്   ഇൻസ്റാഗ്രാമിലൂടെ  ഈ കാര്യം അറിയിച്ചത് .

കുവൈറ്റി ടി വി താരം മെയ് അൽ ഐഡൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശനിയാഴ്ച അറിയിച്ചിരുന്നു .രക്തത്തിൽ ഓക്സിജന്റെ  അളവും തീരെ കുറവായിരുന്നു .ഫെബ്രുവരി 11  നു താരം കോവിഡിന്റെ  ആദ്യ ഡോസ് വാക്‌സിൻ എടുക്കുന്ന ചിത്രം പങ്കു വെച്ചിരുന്നു .

തന്റെ  ആരാധകരോട് ഇത് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു .1991 -ൽ  നാടകങ്ങളിലൂടെ ടി വിയിൽ എത്തിയ താരമാണ്  ഇദ്ദേഹം .56 -ൽ  അധികം പരിപാടികളിൽ ഇദ്ദേഹം നിറസാന്നിധ്യം ആയിരുന്നു .

Related Topics

Share this story