Times Kerala

സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് അനുഭവം നല്‍കിക്കൊണ്ട് ഫെഡറല്‍ ബാങ്കിന്റെ ഫെഡറല്‍ 24×7 അവതരിപ്പിച്ചു

 
സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് അനുഭവം  നല്‍കിക്കൊണ്ട് ഫെഡറല്‍ ബാങ്കിന്റെ ഫെഡറല്‍ 24×7 അവതരിപ്പിച്ചു

കൊച്ചി: ബാങ്ക് സന്ദര്‍ശിക്കാതെ എസ്ബി അക്കൗണ്ടുകള്‍ ആരംഭിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന സമ്പൂര്‍ണ ഡിജിറ്റൽ സംവിധാനമായ ഫെഡറല്‍ 24 7 -ന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു. പാന്‍, ആധാര്‍ നമ്പര്‍ എന്നിവയുള്ളവര്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും പൂര്‍ണമായും കടലാസ് രഹിതമായി തത്സമയം സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാന്‍ ഇതു സഹായിക്കും. തടസമില്ലാത്ത ബാങ്കിങ് അനുഭവം നൽകുന്ന വീഡിയോ കെവൈസി അധിഷ്ഠിത അക്കൗണ്ട് ഓപണിങ്ങാണ് ഫെഡറല്‍ 24 7 സാധ്യമാക്കുന്നത്.

കംപ്യൂട്ടറിലോ സ്മാര്‍ട്ട് ഫോണിലോ നിന്ന് വീഡിയോ കോളിങ് സൗകര്യം ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് വിഡിയോ കെവൈസി അധിഷ്ഠിത അക്കൗണ്ട് ഓപണിങ് സംവിധാനം.

Related Topics

Share this story