Times Kerala

തട്ടേക്കാട് ബോട്ട് ദുരന്തം ;പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്‍റെ ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു

 
തട്ടേക്കാട് ബോട്ട് ദുരന്തം  ;പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്‍റെ ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു

കൊച്ചി: തട്ടേക്കാട് ബോട്ട് ദുരന്ത കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്‍റെ തടവ് ശിക്ഷ കുറച്ചു.ഹൈക്കോടതി രണ്ട് വർഷമായാണ് ഇയാളുടെ തടവ് ശിക്ഷ കുറച്ചത് .

 അഞ്ച് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്.തട്ടേക്കാട് ബോട്ടുദുരന്തം റോഡ് അപകടങ്ങൾപോലെ സംഭവിച്ച ഒന്നാണ്.

അതിനാൽ ബോട്ട് ഉടമ കൂടിയായ ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു .

Related Topics

Share this story