Times Kerala

സ്ത്രീകളുടെ പഴ്‌സും മൊബൈലും തട്ടിയെടുക്കും, വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം; ബൈക്ക് റേസിംഗ് സംഘം ഒടുവിൽ പോലീസിന്റെ പിടിയിൽ

 
സ്ത്രീകളുടെ പഴ്‌സും മൊബൈലും തട്ടിയെടുക്കും, വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം; ബൈക്ക് റേസിംഗ് സംഘം ഒടുവിൽ പോലീസിന്റെ പിടിയിൽ

കൊച്ചി: ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ പഴ്‌സും മൊബൈലും തട്ടിയെടുക്കുന്ന ‘ബൈക്ക് റേസിംഗ്’ സംഘം ഒടുവിൽ പോലീസിന്റെ പിടിയിലായി. തോപ്പുംപടി സ്വദേശി മന്‍സൂര്‍ (20) ആലപ്പുഴ തിരുവമ്ബാടി സ്വദേശി ഷുഹൈബ് (21), മരട് സ്വദേശി ആദര്‍ശ് (20) എന്നിവരെയാണ്

അ​സി.​ക​മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. മ​ര​ട് ഇ​രു​മ്പു​പാ​ല​ത്തി​ന് സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പാ​ലാ​രി​വ​ട്ടം, എ​ള​മ​ക്ക​ര, ഹി​ൽ​പാ​ല​സ്, ഇ​ൻ​ഫോ​പാ​ർ​ക്ക് സ്​​റ്റേ​ഷ​നു​ക​ളി​ൽ ന​ട​ന്ന സ​മാ​ന കേ​സു​ക​ളി​ലും, ബൈ​ക്ക് മോ​ഷ​ണ​ങ്ങ​ൾ​ക്കും പി​ന്നി​ൽ പിടിയിലായ സംഘമാണെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ളെ​യാ​ണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. കവർന്നെടുക്കുന്ന മുതലുകൾ വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. മ​ൻ​സൂ​റാ​ണ് സംഘത്തിലെ പ്രധാനി. ഷു​ഹൈ​ബാ​ണ് പ​ഴ്സും മ​റ്റും ത​ട്ടി​യെ​ടു​ക്കു​ന്ന​ത്.  ഒന്നാം പ്രതി മന്‍സൂര്‍ മതിലകം, ആലപ്പുഴ, പുന്നപ്ര സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്. പുതുക്കാട് യൂബര്‍ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഷുഹൈബ്.

Related Topics

Share this story