Times Kerala

വേങ്ങരയില്‍ റോഡുകളുടെ നവീകരണത്തിന് 1.52 കോടിയുടെ ഭരണാനുമതി

 
വേങ്ങരയില്‍ റോഡുകളുടെ നവീകരണത്തിന് 1.52 കോടിയുടെ ഭരണാനുമതി

മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തില്‍ 24 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഒരു കോടി 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എന്‍.എ ഖാദര്‍ എം.എല്‍.എ അറിയിച്ചു. കലാവര്‍ഷ കെടുതി മൂലം ഗതാഗതയോഗ്യമല്ലാതായ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കാണ് ഒരു കോടി 52 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.

പറപ്പൂര്‍ കോട്ടപറമ്പ് അമ്പലമാട് റോഡ് അഞ്ച് ലക്ഷം, ഊരകം കല്ലേറ്റി പറമ്പ് റോഡ് അഞ്ചുലക്ഷം, കണ്ണമംഗലം പെരക്കണ്ടല്‍ എസ്.സി കോളനി റോഡ് അഞ്ച് ലക്ഷം, ഏ.ആര്‍.നഗര്‍ കോല്‍ക്കാട് മൂക്കമ്മല്‍ റോഡ് അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ അങ്കണവാടി തൊടുകന്ന് പറമ്പ് റോഡ് അഞ്ച് ലക്ഷം, പറപ്പൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ പൂളക്കപറമ്പ് റോഡ് അഞ്ചുലക്ഷം, ഊരകം ചെറുക്കാട്ട് പറമ്പ് റോഡ് അഞ്ച് ലക്ഷം, കണ്ണമംഗലം മുതുവില്‍ കുണ്ട് മഞ്ഞേങ്ങര റോഡ് 10 ലക്ഷം, ഒതുക്കുങ്ങല്‍ മൂലപ്പറമ്പ് തോണിക്കടവ് വടക്കും മണ്ണ റോഡ് അഞ്ച് ലക്ഷം, പറപ്പൂര്‍ മില്ലുംപടി ഉണ്ണിയാല്‍ റോഡ് അഞ്ച് ലക്ഷം,
കണ്ണമംഗലം നെല്ലിക്ക പറമ്പ് കോളനി റോഡ് 10 ലക്ഷം, പറപ്പൂര്‍ പാലാണി കാഞ്ഞിരകടവ് റോഡ് അഞ്ച് ലക്ഷം, കണ്ണമംഗലം പാണക്കല്‍ അങ്കത്തും കുണ്ട് റോഡ് ഏഴ് ലക്ഷം, ഒതുക്കുങ്ങല്‍ തൊടുകുന്ന് പറമ്പ് വെളിയോട് തൂക്കുപാലം റോഡ് ആറു ലക്ഷം, പറപ്പൂര്‍ വട്ടപറമ്പ് കടവത്ത് റോഡ് അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ വെളിയോട് പുല്ലാട് പൊന്മള റോഡ് ആറു ലക്ഷം, ഒതുക്കുങ്ങല്‍ കൂമന്‍ കല്ല് റോഡ് അഞ്ച് ലക്ഷം, കൂമന്‍ കല്ല് പാറക്കുളം റോഡ് അ അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ പുത്തൂര്‍ ഉദരാണി കല്ലട റോഡ് 10 ലക്ഷം, ഒതുക്കുങ്ങല്‍ പാറക്കോരി താഴെക്കുണ്ട് റോഡ് അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ ചുങ്കംപള്ളിപ്പുറം റോഡ് എട്ട് ലക്ഷം, ഒതുക്കുങ്ങല്‍ ഇറച്ചിപ്പുര ആട്ടീരിപ്പാടം റോഡ് അഞ്ച് ലക്ഷം, ഒതുക്കുങ്ങല്‍ അരിച്ചോള്‍ റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.

Related Topics

Share this story