Times Kerala

ഹീറോ ഇലക്ട്രിക്കിന്‍റെ ക്ലാസിക്ക് മോട്ടോർസ് ഡീലർഷിപ്പ്, കോവിഡാനന്തര വിപണിയിൽ വാഹനവിൽപ്പന ശക്തമായി തന്നെ നിലനിർത്തുന്നു

 
ഹീറോ ഇലക്ട്രിക്കിന്‍റെ ക്ലാസിക്ക് മോട്ടോർസ് ഡീലർഷിപ്പ്, കോവിഡാനന്തര വിപണിയിൽ വാഹനവിൽപ്പന ശക്തമായി തന്നെ നിലനിർത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക്ക് ഇരുചക്ര വാഹന കമ്പനിയായ
ഹീറോ ഇലക്ട്രിക്ക് ഏതു പ്രതിസന്ധികളിലും തങ്ങളുടെ പാർട്‌ണർമാരുടെ ക്ഷേമവും
വളർച്ചയും ഉറപ്പു വരുത്തുന്ന സ്ഥാപനമാണ്. മേഖലയിലെ ടോപ്
ഡീലർഷിപ്പുകളിൽ ഒന്നായി കൊച്ചിയിലെ ക്ലാസിക്ക് മോട്ടോർസ് മാറിയെന്ന്
പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ ഇലക്ട്രിക്ക്. കോവിഡ് ലോക്ക്ഡൌണിന്
ശേഷമുള്ള കാലങ്ങളിൽ പ്രതിമാസം 30+ വാഹനങ്ങളുടെ വിൽപ്പന നടത്താൻ
ഡീലർഷിപ്പിനായി. ഭാവി അനിശ്ചിതത്വത്തിലായ സമയത്ത് ഹൈബ്രിഡ് സെയിൽസ്
മോഡൽ കമ്പനി അവതരിപ്പിച്ചത് തങ്ങൾക്ക് പ്രയോജനകരമായെന്ന് ഡീലർഷിപ്പ്
പ്രസ്‌താവിച്ചു. ഡീലർമാർക്കായുള്ള ഇന്നൊവേറ്റീവ് പരിശീലന പരിപാടികളിലൂടെ
രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ കോവിഡ് പൂർവ്വ കാലത്തുള്ള വിൽപ്പന
നില മെച്ചപ്പെടുത്താൻ സാധിച്ചു.

കമ്പനിയുടെ പഴയകാല പാർട്‍ണർമാരിൽ ഒന്നായ ക്ലാസിക്ക് മോട്ടോർസ് കഴിഞ്ഞ 9
വർഷത്തോളമായി ഹീറോ ഇലക്ട്രിക്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. തങ്ങളുടെ
വിജയത്തിന്‍റെ കാരണവും ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളിലേക്കുള്ള കാൽവെയ്പ്പും
വിശദീകരിക്കവെ ഹീറോ ടീമുമായുള്ള കുടുംബസമാന ബന്ധമാണ് തങ്ങളെ ഓരോരുത്തരെയും
കഠിനാദ്ധ്വാനം ചെയ്യാനും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും പ്രേരിപ്പിച്ചതെന്ന് ക്ലാസിക്ക്
മോട്ടോർസ് പാർട്‌ണർ ശ്രീകുമാർ പറഞ്ഞു. തങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ
ഒന്നായിരുന്നു ഹീറോയുമായുള്ള സഹകരണമെന്ന് പറഞ്ഞ അദ്ദേഹം കാലാവസ്ഥ
വ്യതിയാനത്തിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങളും ശുദ്ധമായ യാത്രാ മാർഗ്ഗത്തിലേക്ക്
തിരിയേണ്ടതിന്‍റെ ആവശ്യകതകളും തിരിച്ചറിഞ്ഞതാണ് ഇലക്ട്രിക്ക് വാഹനങ്ങളുടെ
ഡീലർഷിപ്പ് സജ്ജീകരിക്കാൻ പ്രേരിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു. ICE വാഹനങ്ങളുടെ
ഡീലർഷിപ്പ് എടുക്കാനായി പോയ സമകാലീനരായ പല ഡീലർമാരും ഇപ്പോൾ ലാഭകരമെന്ന്
തിരിച്ചറിഞ്ഞ് EV-യ്ക്കായി ശ്രമിക്കുകയാണ്. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണവും
ഹീറോ ഇലക്ട്രിക്ക് അവതരിപ്പിച്ച നിരവധി ഇൻഡസ്ട്രി ഫസ്റ്റ്, കൺസ്യൂമർ ഫ്രണ്ട്ലി
പദ്ധതികളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കാനും കൂടുതൽ കഠിനാദ്ധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഹീറോ ഇലക്ട്രിക്കിന്‍റെ ക്ലാസിക്ക് മോട്ടോർസ് ഡീലർഷിപ്പ്, കോവിഡാനന്തര വിപണിയിൽ വാഹനവിൽപ്പന ശക്തമായി തന്നെ നിലനിർത്തുന്നു

മുമ്പ് ഇലക്ട്രിക്ക് സ്കൂട്ടറുകൾ നോക്കാൻ ഷോറൂമിൽ വന്നിരുന്നത് പ്രായമുള്ളവർ
ആയിരുന്നെങ്കിൽ ഇപ്പോൾ കൂടുതലായും ചെറുപ്പക്കാരാണ് എന്ന തലത്തിലേക്ക്
കാര്യങ്ങൾ മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധനാധിഷ്ഠിത സ്‌കൂട്ടറുകളേക്കാൾ

ചെലവ് കുറഞ്ഞതാണെന്ന് തിരിച്ചറിയുന്നതിനൊപ്പം ശുദ്ധമായ മൊബിലിറ്റി
സൊലൂഷനിലേക്ക് മാറേണ്ടതിന്‍റെ ആവശ്യകതയും അവർ തിരിച്ചറിയുന്നുണ്ട്.
ഹീറോ ഇലക്ട്രിക്കിന്‍റെ ഡീലർ എന്ന നിലയിൽ, പ്രതിജ്ഞാബദ്ധത, വിശ്വാസ്യത,
പിന്തുണ എന്നിവയ്ക്കായി നിലകൊള്ളുന്ന ഒരു ബ്രാൻഡുമായി സഹകരിക്കുന്നതിൽ
എപ്പോഴും അഭിമാനമുണ്ട്. വെറും പറച്ചിൽ മാത്രമല്ല പറയുന്ന കാര്യങ്ങൾ
നടപ്പാക്കുന്ന ബ്രാൻഡ് കൂടിയാണിത്. മുഞ്ചാൽ, ഗിൽ ഉൾപ്പെടെയുള്ള പ്രാദേശിക
ടീമിലെ ആളുകൾ എപ്പോഴും ഞങ്ങളെ കുടുംബത്തെ പോലെയാണ് കണ്ടിട്ടുള്ളത്.
വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള ഞങ്ങളുടെ നിർദ്ദേശങ്ങളെ അവർ
അനുഭാവപൂർവ്വമാണ് പരിഗണിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പിന്തുണയാണ്
ഞങ്ങളെ വളരാൻ സഹായിക്കുന്നതും ക്ലീനർ, ഗ്രീനർ മൊബിലിറ്റിയെന്ന അവരുടെ
ദീർഘവീക്ഷണം കൈവരിക്കാനായി കഠിനാദ്ധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതും –
ക്ലാസിക്ക് മോട്ടോർസിലെ ശ്രീകുമാർ പറഞ്ഞു.ഹീറോ ഇലക്ട്രിക്കിന്‍റെ ക്ലാസിക്ക് മോട്ടോർസ് ഡീലർഷിപ്പ്, കോവിഡാനന്തര വിപണിയിൽ വാഹനവിൽപ്പന ശക്തമായി തന്നെ നിലനിർത്തുന്നു

കഠിനകാലത്ത് പോലും സെയിൽസ് പെർഫോമൻസ് മെച്ചപ്പെടുത്താനുള്ള ഡീലർമാരുടെ
പ്രതിബദ്ധതയെ സന്തോഷത്തോടെയാണ് ഹീറോ ഇലക്ട്രിക്ക് കാണുന്നത്. ബ്രാൻഡും ഡീലർ
നെറ്റ്‌വർക്കും തമ്മിലുള്ള യഥാർത്ഥ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം
ഉദ്യമങ്ങൾ. ഇന്ത്യയിൽ പരിസ്ഥിതി സൌഹൃദ മൊബിലിറ്റി വ്യാപിപ്പിക്കുന്നതിനും
അതിനായി പ്രയത്നിക്കുന്നതിലും ഹീറോ ഇലക്ട്രിക്ക് പ്രതിജ്ഞാബദ്ധരാണ്. ICE
വാഹനങ്ങൾക്ക് പകരം തങ്ങൾക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ മതിയെന്ന് ആളുകൾ തീരുമാനം
എടുക്കുന്ന തരത്തിൽ ആളുകളിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന ക്യാമ്പെയ്‍നുകളാണ്
ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഹീറോ നടത്തിവരുന്നത്. രാജ്യത്തുടനീളമുള്ള
ഹീറോ ഇലക്ട്രിക്ക് ഡീലർമാരുടെ പ്രയത്നത്തിന്‍റെ സാക്ഷ്യപത്രമാണ് ഇപ്പോൾ കാണുന്ന
വിൽപ്പന.

Related Topics

Share this story