Times Kerala

പീഡന കേസ്‌ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

 
പീഡന കേസ്‌ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാംത്സത്തിന് ഇരയായ കേസില്‍ അറസ്റ്റിലായ പ്രതി രക്ഷപ്പെട്ടു. യുപി സ്വദേശിയായി ഗുല്‍ഷാമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഉത്തർപ്രദേശിലെ അലഹബാദില്‍ നടന്ന കൂട്ടബലാത്‌സംഗ കേസിൽ ഇയാളെ ശനിയാഴ്‌ചയാണ് പൊലീസ് പിടികൂടുന്നത്. പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പോലീസിന്റെ കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞത്. സംഭവത്തില്‍ വീഴ്‌ചവ വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കേസില്‍ രാജു, ഗുല്‍ഷാം, സത്യം എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ രാജു നേരത്തെ അറസ്റ്റിലായിരുന്നു.

Related Topics

Share this story