Times Kerala

സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് ഇ.ഡിയും

 
സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് ഇ.ഡിയും

ആലപ്പുഴ: മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രംഗത്ത്. പൊലീസിൽ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ശേഖരിച്ചു. നിലവിൽ ലോക്കൽ പൊലീസിന് പുറമെ കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുക.അതിനിടെ, കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാർ സ്‌റ്റേഷനിലെത്തി സംഭവവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിച്ചു. യുവതി സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്.നിരവധി തവണ യുവതി സ്വർണ്ണം കടത്തിയിട്ടുണ്ട്. എട്ടു മാസത്തിനിടെ മൂന്ന് തവണ സ്വർണ്ണം കടത്തിയെന്ന് യുവതി തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. അവസാന തവണ യുവതിയുടെ കയ്യിൽ ഒന്നര കിലോ സ്വർണ്ണമാണ് കള്ളക്കടത്ത് സംഘം കൊടുത്തു വിട്ടിരുന്നത്. എന്നാൽ സ്വർണ്ണം വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. സ്വർണമോ പകരം പണമോ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയെ സംഘം കടത്തിക്കൊണ്ടുപോയത്.

Related Topics

Share this story