Times Kerala

ഫ്രഞ്ച് കിസ്സിലേര്‍പ്പെടുന്നവരുടെ ശ്രദ്ധക്ക് ; നിങ്ങള്‍ ചുംബനങ്ങള്‍ കൈമാറുന്നത് സൂക്ഷിക്കൂ; നിങ്ങള്‍ക്ക് ഗൊണോറിയ പിടിപ്പെട്ടേക്കാം; ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഗൊണോറിയ ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യല്ല

 
ഫ്രഞ്ച് കിസ്സിലേര്‍പ്പെടുന്നവരുടെ ശ്രദ്ധക്ക് ; നിങ്ങള്‍ ചുംബനങ്ങള്‍ കൈമാറുന്നത് സൂക്ഷിക്കൂ; നിങ്ങള്‍ക്ക് ഗൊണോറിയ പിടിപ്പെട്ടേക്കാം; ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഗൊണോറിയ ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യല്ല

ലൈംഗികതയിലൂടെ പടരുന്ന ഒരു രോഗമാണ് ഗൊണോറിയ. പൊതുവില്‍ ഇതിനെ ദ ക്ലാപ്പ് എന്ന പേരിലും അറിയപ്പെടുന്നു. ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള രോഗമെന്ന നിലയില്‍ ഗൊണോറിയ പിടിപ്പെട്ടാല്‍ ചികിത്സിച്ച് ഭേദമാക്കുക വളരെ പ്രയാസമാണെന്ന് മെഡിക്കല്‍ സയന്‍സില്‍ പറയുന്നു. ഈ രോഗം പകരുന്നതിന് പ്രധാന കാരണം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ ഫ്രഞ്ച് കിസ്സിലൂടെയും ഗൊണോറിയ പകരാമെന്ന് പുതിയ വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തൊണ്ടയെ ബാധിക്കുന്ന throught (oropharyngeal) gonorrhoea ആണ് ഇത്തരത്തില്‍ പകരാറുള്ളതാണെന്നാണ്് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചികിത്സ നല്‍കാമെങ്കിലും പിന്നീടുള്ള ഘട്ടങ്ങളില്‍ ചികിത്സ കൊണ്ടും പ്രയോജനമില്ല.

രഹസ്യഭാഗങ്ങള്‍, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ആദ്യം ബാധിക്കുക. കോണ്ടം പോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഗോണോറിയ തടയാന്‍ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ അതും വലിയ തോതില്‍ ഗുണം ചെയ്യില്ല എന്നാണ് മെല്‍ബണിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്.

ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില്‍ ഒരു വര്‍ഷത്തോളം ഇവര്‍ പഠനം നടത്തി. ഇവരില്‍ മിക്കവരും സ്വവര്‍ഗരതിക്കാരും ബൈസെക്ഷ്വലുമായിരുന്നു. കാരണം ഇവര്‍ക്കിടയിലായിരുന്നു ഗോണോറിയ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഇവരില്‍ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തി. ഇവരെല്ലാം പങ്കാളിയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നതും ഗവേഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഇവരില്‍ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ ലൈംഗികപങ്കാളികളും ഉണ്ട്. മൂന്നു മാസത്തോളം ഇവര്‍ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്.

തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഫ്രഞ്ച് കിസ്സ് കൊണ്ട് പിടിപെടാമെന്നു കണ്ടെത്തിയത് ഇങ്ങനെയാണ്. ആന്റിസെപ്റ്റിക് അടങ്ങിയ മൗത്ത്വാഷ് ഉപയോഗിക്കുന്നത് ഒരു പരിധി വരെ രോഗാണുക്കള്‍ പടരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായകമാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്.

Related Topics

Share this story