Times Kerala

‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’; വിസ്മയയ്ക്ക് ആശംസകൾ നേർന്ന് ബിഗ് ബി

 
‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’; വിസ്മയയ്ക്ക് ആശംസകൾ നേർന്ന് ബിഗ് ബി

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിൻറെ മകൾ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരിൽ വിസ്മയ എഴുതിയ കവിതാപുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞുകൊണ്ട് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബച്ചൻ ആശംസകൾ അറിയിച്ചത്.

‘മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍താരം, ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകം അദ്ദേഹം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള ഒരു മനോഹരമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ആശംസകളും.’- ബച്ചന്‍ ട്വിറ്ററിൽ കുറിച്ചു.

ദുൽഖർ സൽമാൻ ഉൾപ്പെടെ നിരവധി ആളുകൾ നേരത്തെ വിസ്‌മയയ്‌ക്കു ആശംസകൾ അറിയിച്ചിരുന്നു. മികച്ച അഭിപ്രായമാണ് പുസ്തകത്തിന് ലഭിക്കുന്നത്. വിസ്മയ ആദ്യമായി പുറത്തിറക്കിയ പുസ്തകമാണിത്. വാലന്റൈന്‍സ് ദിനത്തിലാണ് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പ്രസിദ്ധീകരിച്ചത്. പെന്‍ഗ്വിന്‍ ബുക്‌സ് ആണ് പുസ്തകം പുറത്തിറക്കിയത്.

Related Topics

Share this story