Times Kerala

ബിജെപിയിലേക്ക്‌ പോകാൻ നിൽക്കുന്നവരുടെ കൂട്ടമായി കോൺഗ്രസ്‌ മാറിയെന്ന് എ വിജയരാഘവൻ

 
ബിജെപിയിലേക്ക്‌ പോകാൻ നിൽക്കുന്നവരുടെ കൂട്ടമായി കോൺഗ്രസ്‌ മാറിയെന്ന് എ വിജയരാഘവൻ

പാലക്കാട്‌: ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ്‌ ധാരണകളിൽനിന്ന്‌ യുഡിഎഫ്‌ വിട്ടുനിൽക്കമെന്ന്‌ സിപിഐ എം സംസ്‌ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ്‌ വടക്കൻ മുന്നേറ്റ ജാഥയുടെ ഭാഗമായി സംസാരിക്കുയായിരുന്നു അദ്ദേഹം. ബിജെപിയിലേക്ക്‌ പോകാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടമായി കോൺഗ്രസ്‌ മാറിയിരിക്കുകയാണ്. പുതുച്ചേരിയിൽ ഇതാണ് സംഭവിച്ചതും. മെല്ലെ മെല്ലെ കോൺഗ്രസ്‌ ഇല്ലാതായികൊണ്ടിരിക്കയാണ്‌. ജമാ അത്തെ ഇസ്‌ലാമിയുമായി യുഡിഎഫ്‌ സഖ്യം തുടരുമോയെന്നും വിജയരാഘവൻ ചോദിച്ചു.

Related Topics

Share this story